അനുബന്ധ വാര്‍ത്തകള്‍
- ഓണം കഴിഞ്ഞില്ലെങ്കിലും സാരിയുടുക്കാന്‍ ഒരു മോഹം,നടി സുചിത്ര മുരളിയുടെ പുതിയ വിശേഷങ്ങള്‍
- സൈമ അവാര്‍ഡ് വേദിയില്‍ കറുപ്പ് സാരിയില്‍ സുന്ദരിയായി മാളവിക മേനോന്
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംയുക്ത മേനോന്റെ പ്രായം അറിയുമോ
- ഇന്ന് ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയുടെ പിറന്നാള്‍; താരത്തിന്റെ പ്രായം എത്രയെന്നറിയാമോ
- 'പണ്ട് പണ്ട്, ഡൈനസോറുകള്‍ക്കും മുന്‍പൊരു ഓണ നാള്'; മലയാളത്തിന്റെ പ്രിയ ഗായകന്, കുട്ടിക്കാല ചിത്രം
'അയാള്‍ എന്റെ അടുത്ത് വന്നിരുന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു, രാത്രി ആകുന്നതുവരെ അത് തന്നെ'; ദുരനുഭവം തുറന്നുപറഞ്ഞ് ഷീല
തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്നിരുന്നെന്ന് ഷീല ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. പ്രേംനസീര്‍, സത്യന്‍, മധു തുടങ്ങി അക്കാലത്തെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഷീല അഭിനയിച്ചിട്ടുണ്ട്. താന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഷീല. പഴയൊരു അഭിമുഖത്തിലാണ് താരം ഇത് തുറന്നുപറഞ്ഞത്.
തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്നിരുന്നെന്ന് ഷീല ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയില്‍ നിന്ന് വന്ന ആള്‍ തന്നെവച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയായിരുന്നെന്ന് ഷീല വെളിപ്പെടുത്തി.
' സിനിമയുടെ നിര്‍മാതാവും സംവിധായകനും താനാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. അടുത്ത ദിവസം ഫസ്റ്റ് നൈറ്റ് സീനാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു. ആദ്യരാത്രി രംഗം ചിത്രീകരിക്കാന്‍ മെത്തയൊക്കെ പൂക്കളാല്‍ നന്നായി അലങ്കരിച്ചിരുന്നു. അയാള്‍ വന്ന് എന്റെ അടുത്തിരുന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും മുഖത്ത് തടവുകയുമൊക്കെ ചെയ്തു,' ഷീല പറഞ്ഞു.
' രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ഇതു തന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയില്ല. ഓരോ ടേക്കിനു ശേഷവും അയാള്‍ തിരികെ വന്ന് കട്ടിലില്‍ കിടക്കും. എന്നോട് വന്ന് ഒപ്പം കിടക്കാന്‍ പറയും. എന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യും. പിറ്റേന്നാണ് ഞാനടക്കം യൂണിറ്റിലെ എല്ലാവര്‍ക്കും ഇതിന്റെ ഗുട്ടന്‍സ് മനസ്സിലായത്. പിറ്റേന്ന് ഷൂട്ടിങ്ങിനു വന്നപ്പോള്‍ സംവിധായകനെ കാണാനില്ല. ഒരു പാട്ട് സംവിധാനം ചെയ്ത് എന്നെയും കെട്ടിപ്പിടിച്ച് അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങി.' ഷീല പറഞ്ഞു.