'സർവ്വം മായ'യിൽ നായികയായി പ്രീതി മുകുന്ദൻ; ആകാംക്ഷയോടെ കാത്തിരുന്ന് നിവിൻ ആരാധകർ

ഒരിടവേളയ്ക്ക് ശേഷം ജനാർദ്ദനനും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Preity Mukhundhan, Nivin Pauly, Sarvam Maya
രേണുക വേണു| Last Updated: ചൊവ്വ, 23 ഡിസം‌ബര്‍ 2025 (20:14 IST)


അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കോമഡി ചിത്രം സർവ്വം മായയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രീതി മുകുന്ദൻ. സാധ്യ എന്ന കഥാപാത്രമായാണ് പ്രീതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡിസംബർ 25ന് ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രത്തിലൂടെ തങ്ങളുടെ ഇഷ്ടനായകനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നിവിൻ ആരാധകർ. നിവിൻ പോളി അജു വർ​ഗീസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പത്താമത്തെ ചിത്രമെന്ന പ്രത്യേകതയുമുണ്ട് സർവ്വം മായയ്ക്ക്. ഇവർക്ക് പുറമെ ഒരിടവേളയ്ക്ക് ശേഷം ജനാർദ്ദനനും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. രഘുനാഥ് പാലേരി, മധു വാര്യർ, അൽത്താഫ് സലീം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിം​ഗ്. ജസ്റ്റിൻ പ്രഭാകരൻ സം​ഗീതമൊരുക്കുന്ന ചിത്രത്തിൻ്റെ സിനിമാറ്റോ​ഗ്രഫി ചെയ്യുന്നത് ശരണ വേലായുധനാണ്. സമീറ സനീഷാണ് ചിത്രത്തിലെ കോസ്റ്റ്യൂമൊരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :