രേണുക വേണു|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (14:23 IST)
ഓണം, ക്രിസ്മസ്, വിഷു
ഉത്സവകാലങ്ങളെല്ലാം മലയാളികള്‍ കളറാക്കുന്നത് തിയേറ്ററുകളിലെത്തുന്ന പുത്തന്‍ സിനിമകളിലൂടെയാണ് ഈ വര്‍ഷം അവസാനമായി ക്രിസ്മസ് എത്തുമ്പോള്‍ ഒരുപിടി സിനിമകളാണ് പ്രദര്‍ശനത്തിനായി തയ്യാറെടുക്കുന്നത്. ഷെയ്ന്‍ നിഗം ചിത്രമായ ഹാല്‍ മുതല്‍ മോഹന്‍ലാല്‍ സിനിമയായ വൃഷഭ വരെ ഇത്തവണ ക്രിസ്മസ് റിലീസായി എത്തും. നിവിന്‍ പോളി സിനിമയായ സര്‍വം മായയാണ് പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നതെങ്കിലും മറ്റ് സിനിമകളും ആരാധകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ് റിലീസ് സിനിമകള്‍
സര്‍വം മായ : നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ കോമഡി സിനിമ സംവിധാനം ചെയ്യുന്നത് പാച്ചുവും
അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ അഖില്‍ സത്യനാണ്.
മിണ്ടിയും പറഞ്ഞും: ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പൃണയസിനിമ
വൃഷഭ: മലയാളം സിനിമയല്ലെങ്കിലും വമ്പന്‍ ബജറ്റില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ തെലുങ്ക് ബിഗ് ബജറ്റ് സിനിമ
ഹാല്‍: ഷെയ്ന്‍ നിഗം നായകനായെത്തുന്ന സിനിമ പ്രതീക്ഷയുണര്‍ത്തുന്ന മറ്റൊരു സിനിമയാണ്
അന്യഭാഷ റിലീസുകള്‍
ചാമ്പ്യന്‍: അനശ്വര രാജന്‍ ആദ്യമായി തെലുങ്കില്‍ അരങ്ങേറുന്ന സിനിമ
തു മേരി മെ തേരാ മേ തേരാ തു മേരി: കാര്‍ത്തിക് ആര്യന്‍- അനന്യ പാണ്ഡെ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി സിനിമ