അനുബന്ധ വാര്‍ത്തകള്‍
- മാവോയിസ്റ്റുകളെ തുരത്താൻ മമ്മൂട്ടി; കാത്തിരിപ്പിനൊടുവിൽ കോരിത്തരിപ്പിച്ച് ഉണ്ടയുടെ ട്രെയിലർ എത്തി
- ഇതുമതി, ഇത് ജോഷി ചെയ്താല്‍ മതി - മമ്മൂട്ടി ആവേശത്തോടെ പറഞ്ഞു!
- ജി കൃഷ്ണമൂര്‍ത്തി ഫ്രം അമേരിക്ക, ന്യൂഡെല്‍ഹിയുടെ രണ്ടാം ഭാഗം!
- ഒന്നിച്ചു നില്ക്കാം, നിപ്പയെ കീഴടക്കാം: ആത്മവിശ്വാസമേകി മമ്മൂട്ടി
- ‘തള്ളലോ നുണയോ ആവശ്യമില്ലെന്ന് മമ്മൂക്ക പ്രത്യേകം പറഞ്ഞു, തള്ളാൻ ആയിരുന്നെങ്കിൽ 20 ആം ദിവസം 100 കോടി എന്ന് കാച്ചാമായിരുന്നു’ - മധുരരാജയുടെ നിർമാതാവ് പറയുന്നു
'മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്താലേ ഞങ്ങളുടെ കരിയർ പൂർണ്ണമാകൂ, അല്ലാത്തപക്ഷം അതൊരു നഷ്ടമാണ്'; ബോബി-സഞ്ജയ് പറയുന്നു
മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച കഴിവുറ്റ തിരക്കഥാകൃത്തുക്കളാണ് ബോബി & സഞ്ജയ്.
മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച കഴിവുറ്റ തിരക്കഥാകൃത്തുക്കളാണ് ബോബി & സഞ്ജയ്. ഒടുവിൽ ഇരുവരും രചിച്ച 'ഉയരെ' കേരളാ ബോക്സ് ഓഫീസുകളിൽ വലിയ കളക്ഷനും മികച്ച പ്രേക്ഷകാഭിപ്രായവും നേടി ഉയർന്ന് പറക്കുകയാണ്. ബോബി-സഞ്ജയ് ടീമിന്റെ അടുത്ത തിരക്കഥ മെഗാസ്റ്റാർ മമ്മൂട്ടിക്കു വേണ്ടിയാണ്. ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ വിവരം പുറത്തുവിടുന്നത്.
ബോബിയുടെ വാക്കുകൾ ഇങ്ങനെ-
വളരെ കുട്ടിയായിരുന്നപ്പോൾ 1983ൽ അച്ഛൻ നിർമ്മിച്ച പത്മരാജൻ സിനിമ കൂടെവിടെയുടെ സെറ്റിൽ വച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. അതേ മമ്മൂക്കയ്ക്കു വേണ്ടിയാണ് ഇപ്പോൾ തിരക്കഥ എഴുതി അദ്ദേഹത്തിനായി ഞങ്ങൾ കാത്തു നിൽക്കുന്നത്. വല്ലാത്ത കൗതുകം തോന്നുന്നു-ബോബി പറയുന്നു.
ഞങ്ങൾ ഇത്രകാലമായി അദ്ദേഹത്തിനു വേണ്ടി എഴുതിയില്ലല്ലോ എന്നുള്ളത് ഞങ്ങളുടെ കരിയറിലെ തന്നെ ഒരു നഷ്ടമായിട്ടാണ് കരുതുന്നത്. കാരണം അദ്ദേഹത്തെ വച്ചൊരു സിനിമ ചെയ്താലേ ഞങ്ങളുടെ കരിയർ പൂർണ്ണമാകൂ എന്ന വിശ്വാസമാണ്- സഞ്ജയ് പറയുന്നു.