അനുബന്ധ വാര്‍ത്തകള്‍
- പ്രത്യേക ആംബുലന്‍സ് സേവനം,ഐസൊലേഷന്‍ വാര്‍ഡുകൾ: നിപ്പയെ നേരിടാന്‍ വിപുല സംവിധാനങ്ങളുമായി ആരോഗ്യവകുപ്പ്
- നിപ്പയെ നേരിടാൻ കേരളത്തിന് എല്ലാ സഹായവും; മരുന്ന് എത്തിക്കാൻ പ്രത്യേക വിമാനം, ഭയപ്പടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ
- നിപ; ഈ 5 പ്രചരണങ്ങളും തെറ്റ്, ജാഗ്രത പാലിക്കുക !
- നിപ്പയെ പേടിക്കേണ്ട; പ്രതിരോധിക്കാം
- നിപ; രോഗലക്ഷണങ്ങൾ എന്തെല്ലാം ?
ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം: ആത്മവിശ്വാസമേകി മമ്മൂട്ടി
ക്കേരളത്തിൽ നിപ വൈറസ് വീണ്ടും എത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കഴിഞ്ഞ തവണ പേരാമ്പ്രയിൽ ആയിരുന്നെങ്കിൽ ഇത്തവണ കൊച്ചിയിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സോഷ്യൽ മീഡിയകളിലും അല്ലാതേയും നിരവധിയാളുകൾ ജാഗ്രത നിർദേശങ്ങൾ പങ്കുവെയ്ക്കുകയാണ്.
ഈ വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടതെന്നു മമ്മൂട്ടിയും തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പില്‍ പെരുന്നാള്‍ ആശംസകളും നേരുകയാണ് താരം. പോസ്റ്റിന്റെ പൂർണരൂപം:
നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!