അനുബന്ധ വാര്‍ത്തകള്‍
- ഇതുമതി, ഇത് ജോഷി ചെയ്താല്‍ മതി - മമ്മൂട്ടി ആവേശത്തോടെ പറഞ്ഞു!
- ജി കൃഷ്ണമൂര്‍ത്തി ഫ്രം അമേരിക്ക, ന്യൂഡെല്‍ഹിയുടെ രണ്ടാം ഭാഗം!
- ‘യുവരാജിന് പകരം അവന് ഉണ്ടല്ലോ ഇന്ത്യക്ക്’; 2011 ആവര്‍ത്തിക്കുമോ ? - പ്രവചനവുമായി മഗ്രാത്ത്
- ‘യുവതിക്ക് നെയ്മറുമായി അടുപ്പം ഉണ്ടായിരുന്നു’; ബലാത്സംഗ ആരോപണത്തില്‍ വെളിപ്പെടുത്തലുമായി താരത്തിന്റെ പിതാവ്
- വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നോ ?; ബാലഭാസ്കറിന്റെ ഭാര്യയില്‍ നിന്നും മൊഴിയെടുത്തു
മാവോയിസ്റ്റുകളെ തുരത്താൻ മമ്മൂട്ടി; കാത്തിരിപ്പിനൊടുവിൽ കോരിത്തരിപ്പിച്ച് ഉണ്ടയുടെ ട്രെയിലർ എത്തി
മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അർജുൻ അശോക്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷേപഹാസ്യവും ആക്ഷനും ചേർന്നുള്ള ട്രെയിലറിന് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ നൽകുന്നത്.
മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അർജുൻ അശോക്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ നിന്ന് പ്രമേയം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. നക്സൽ ബാധിത പ്രദേശങ്ങളിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്പോകുന്ന കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ്. മൂവി മില്‍, ജെമിനി സ്റ്റൂഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷോത്തമനാണ്. ചിത്രം ജൂണ്‍ 14-ന് തിയറ്ററുകളില്‍ എത്തും.