1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saindhavi about her new life

അന്ന് ഭർത്താവ് വരുന്നത് വരെ രാത്രി ഉറങ്ങാതെ കാത്തിരിക്കും; ഇന്ന് രാത്രി വൈകി വീട്ടിലെത്തുമ്പോൾ കാണുന്നത്...; സൈന്ധവി പറയുന്നു

അമ്മയ്ക്കും അച്ഛനും തന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടെന്ന് സെെന്ധവി പറയുന്നു.

Saindhavi
സംഗീത സംവിധായകൻ ജി.വി പ്രകാശുമായുള്ള വിവാഹ മോചനത്തിന് ശേഷം കരിയറിൽ കൂടുതൽ ശ്രദ്ധ നൽകുകയാണ് സൈന്ധവി. പുതിയ അഭിമുഖത്തിൽ വിവാഹമോചന ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സൈന്ധവി മനസ് തുറക്കുന്നു. അമ്മയ്ക്കും അച്ഛനും തന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടെന്ന് സെെന്ധവി പറയുന്നു.
 
'ഇപ്പോൾ ഞാനൊരു റിയാലിറ്റി ഷോയിൽ ജഡ്ജാണ്. ഷൂട്ട് കഴിഞ്ഞ് വെെകി വീട്ടിൽ വരുന്നത് വരെ അച്ഛൻ ഉണർന്നിരിക്കും. ഏത് സമയത്തായാലും. നിങ്ങൾ ഉറങ്ങിക്കോ എന്ന് പറഞ്ഞാലും അച്ഛൻ ഉണർന്നിരിക്കും. തന്റെ മകൾ വീട്ടിലെത്തിയെന്ന് അദ്ദേഹത്തിന് കാണണം. അദ്ദേഹത്തിന് ഞാൻ ഇന്നും കുട്ടിയാണ്. 
 
അമ്മ എന്റെ മകൾക്കൊപ്പം ഉറങ്ങുകയായിരിക്കും. പെട്ടെന്ന് എണീറ്റ് എന്തെങ്കിലും കഴിച്ചോ, എന്തെങ്കിലും ഉണ്ടാക്കിത്തരട്ടേ എന്ന് ചോദിക്കും. ഫ്രിഡ്ജിലുണ്ടല്ലോ എന്നല്ല പറയുന്നത്. അവർക്ക് പ്രായമായി ഇതൊന്നും ചെയ്യേണ്ടതില്ല. എന്നാൽ തന്റെ മാതാപിതാക്കൾ അങ്ങനെയാണ്', സൈന്ധവി പറയുന്നു.
 
ജിവി പ്രകാശിന്റെ ഭാര്യയായിരുന്ന കാലത്ത് കരിയറിലെ തിരക്കുകൾ കുറച്ച് തന്റെ ഭൂരിഭാ​ഗം സമയവും കുടുംബ ജീവിതത്തിന് വേണ്ടി മാറ്റി വെച്ചതായിരുന്നു സെെന്ധവി. അന്നത്തെ തന്റെ ദിനചര്യകളെക്കുറിച്ച് ഒരിക്കൽ സെെന്ധവി സംസാരിച്ചിട്ടുണ്ട്. നേരത്തെ ഉറങ്ങുന്ന ഞാൻ ഇപ്പോൾ വൈകിയാണ് ഉറങ്ങാറ്. സ്റ്റുഡിയോയിൽ നിന്നും അദ്ദേഹം വരാൻ കാത്തിരിക്കും.
 
ലഞ്ചും ഡിന്നറും അങ്ങോട്ട് അയക്കും. രാവിലെ 1.30 നും മറ്റുമാണ് വീട്ടിലേക്ക് തിരിച്ചെത്തുക. അപ്പോൾ വിശന്നാൽ അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കാൻ ഞാൻ കാത്തിരിക്കും. ആരെങ്കിലും വാതിൽ തുറന്ന് കൊടുക്കണം. ഞാൻ ഉറങ്ങാതെ കാത്തിരിക്കും. എന്നിട്ടും രാവിലെ നേരത്തെ എണീക്കും. ജീവി പ്രകാശിന്റെ സമയം നോക്കി എഴുന്നേൽപ്പിക്കുമെന്നും സൈന്ധവി അന്ന് പറഞ്ഞു.
അടുത്ത ലേഖനം
Katrina Kaif Vicky Kaushal: 42 ആം വയസിൽ അമ്മയാകുന്നു; നിറവയർ ചിത്രവുമായി കത്രീന കൈഫ്