മസ്താനി, സുഖമല്ലെ, റെനക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാമുകൻ ആലിബ്

Rena Fathima eviction, Bigboss rena fathima, Alib, Mastani,റെന ഫാത്തിമ, ബിഗ്ബോസ്, റെന ഫാത്തിമ എവിക്ഷൻ,മസ്താനി
അഭിറാം മനോഹർ| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (17:26 IST)
മലയാളം റിയാലിറ്റി ഷോയായ ബിഗ്‌ബോസ് ഏഴാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഷോയില്‍ 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റെന പുറത്തുപോയത്. ഇപ്പോഴിതാ ഷോയില്‍ നിന്നും ഇറങ്ങിയതിന് ശേഷം കാമുകന്‍ ആലിബിനൊപ്പം റെന പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

എന്റെ കള്ളിപൂങ്കുയില്‍ തിരിച്ചെത്തി, മസ്താനീ സുഖമല്ലെ, എന്ന ക്യാപ്ഷനോടെയാണ് ആലിബ് റെനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. റെന ഷോയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആലിബും കുടുംബവും റെനയെ അംഗീകരിക്കില്ലെന്നും റെനയെ ഉപേക്ഷിക്കുമെന്നും ബിഗ്‌ബോസില്‍ സഹമത്സരാര്‍ഥിയായ മസ്താനി റെനയോട് പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമാണ് ആലിബ് ഇപ്പോള്‍ നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :