1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. RRR makers announce new trailer release date

ആദ്യം മാറ്റി, ഒടുവില്‍ പുതിയ തീയതി പ്രഖ്യാപിച്ചു, 'ആര്‍ആര്‍ആര്‍' ട്രെയിലര്‍ വരുന്നു !

രാജമൗലി
സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആര്‍ആര്‍ആര്‍'. കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബര്‍ 3ന്) ട്രെയിലര്‍ റിലീസ് ചെയ്യാനിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അത് മാറ്റിവെച്ചു. ഇപ്പോഴിതാ പുതിയ ട്രെയിലര്‍ റിലീസ് തീയതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. 
ഡിസംബര്‍ 9 ന് ട്രെയിലര്‍ എത്തും.ഡിവിവി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 'ആര്‍ആര്‍ആര്‍' 2022 ജനുവരി 7 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും.
ആക്ഷനും ഇമോഷനും ഒരുപോലെ ചേര്‍ത്താകും ട്രെയിലര്‍.വരും ദിവസങ്ങളില്‍ പ്രൊമോഷനുകളുടെ കാര്യത്തിലും പൂര്‍ണ്ണ ശ്രദ്ധ നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
അടുത്ത ലേഖനം
കത്രീന-വിക്കി വിക്കി വിവാഹത്തിന് വന്നോളൂ...പക്ഷേ മൊബൈല്‍ഫോണ്‍ പാടില്ല, കാര്യം ഇതാണ് !