വിവാദങ്ങള്‍, കാത്തിരിപ്പ്, കാവലിന് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ 'വെയില്‍' , പുതിയ റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (08:52 IST)


ഷെയ്ന്‍ നിഗത്തിന്റെ ഏറെ നാളുകളായി റിലീസ് മുടങ്ങിക്കിടന്ന ചിത്രം 'വെയില്‍' ഒടുവില്‍ പ്രേക്ഷകരിലേക്ക്. 2022 ജനുവരി 28 ന് തീയറ്ററുകളില്‍ സിനിമ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ചിത്രത്തിന്റെ ട്രൈലര്‍ 2020 ഓഗസ്റ്റിലാണ് പുറത്തു വന്നത്.ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനുമൊടുവില്‍ എത്തിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'എ ജേര്‍ണി ടു സണ്‍റൈസ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നത്.

നവാഗതനായ ശരത് മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.

നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :