ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ ചിത്രത്തില്‍ വിക്രമും, നായകനല്ല വില്ലന്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (17:06 IST)

ഏതുതരം വേഷവും തന്നാല്‍ കഴിയാവുന്ന തരത്തില്‍ ഭംഗിയായി അവതരിപ്പിക്കാറുണ്ട് നടന്‍ വിക്രം. ഇപ്പോഴിതാ, എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിനായി വിക്രമിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ നിലവില്‍ 'ആര്‍ആര്‍ആര്‍'ന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളിലാണ്. അടുത്തതായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പം ഒരു ചിത്രം രാജമൗലി പ്രഖ്യാപിച്ചിരുന്നു.

പ്രതിനായക വേഷത്തിലേക്ക് ഒരു പ്രശസ്ത തമിഴ് നടനെ കൊണ്ടുവരാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ചിയാന്‍ വിക്രമിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. നടന്‍ ഉടന്‍ തന്നെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറയപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :