ഗേയ്സാണ്എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്:റിയാസ് ഖാന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (10:37 IST)
സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് തന്നെ കൂടുതല്‍ ഇഷ്ടമാണെന്ന് റിയാസ് ഖാന്‍. അത്തരത്തിലുള്ള ആളുകളുടെ റെസ്‌പോണ്‍സ് തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നും നടന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.


സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ക്കും വീഡിയോക്കും താഴെ ഹോട്ടെന്ന് സ്ത്രീകള്‍ കമന്റ് ചെയ്യുന്നതിനെക്കുറിച്ച് നടനോട് ചോദിച്ചപ്പോള്‍ ആയിരുന്നു ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

'ഇതെനിക്ക് വലിയ കാര്യമായി തോന്നിയിട്ടില്ല. എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഗേയ്സ് ആണ്. സീരിയസ് ആയി പറയുകയാണ്. സ്ത്രീകളെക്കാള്‍ അധികം റെസ്‌പോണ്‍സ് ആണുങ്ങളില്‍ നിന്ന് കിട്ടുന്നുണ്ട്. നോട്ട് മെന്‍സ്.. ഗേയ്സ്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് വീഴുകയാണ്. ഭയങ്കര സന്തോഷമാണത്. അവരുടെ ഇമോഷന്‍ ആണത്',-റിയാസ് ഖാന്‍ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :