മലയാളത്തില്‍ രണ്ടു വര്‍ഷത്തെ ഗ്യാപ്പ്, തമിഴില്‍ അഞ്ച് സിനിമകള്‍ റിലീസായി, തിരിച്ചുവരവിനെ കുറിച്ച് നടി മിര്‍ണ മേനോന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (15:06 IST)
ജയിലര്‍ റിലീസിനായി കാത്തിരിക്കുകയാണ് മിര്‍ണ മേനോന്‍. ശ്വേത എന്നാണ് കഥാപാത്രത്തിന്റെ പേര്.മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയെ മലയാളത്തില്‍ അധികം കണ്ടില്ല. സിനിമയിലെത്തി നാല് വര്‍ഷമായെങ്കിലും തുടര്‍ച്ചയായി തമിഴ് ചിത്രങ്ങളാണ് നടി ചെയ്യുന്നത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എപ്പോഴെന്ന് ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മിര്‍ണ.

ഈ വര്‍ഷം തന്നെ അങ്ങനെ ഒരു സിനിമ ഉണ്ടാകുമെന്നാണ് നടി പറയുന്നത്. ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും താരം പറഞ്ഞു. മറ്റു ഭാഷകളിലായി ആറോളം ചിത്രങ്ങള്‍ നടി ചെയ്തു. അതില്‍ അഞ്ച് സിനിമകള്‍ റിലീസ് ആയി. മലയാളത്തില്‍ രണ്ടു വര്‍ഷത്തെ ഗ്യാപ്പ് ആയി. ഒരു സിനിമ തമിഴില്‍ നടന്നു കഴിഞ്ഞു. മലയാളത്തില്‍ ഒരു സിനിമ ചെയ്യണം എന്നത് പേഴ്‌സണല്‍ ആഗ്രഹം കൂടിയാണെന്ന് മിര്‍ണ പറഞ്ഞു.

ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :