1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nazriya Nazim off shoulder dress cyber attack

'എല്ലാം കാണിക്കാനാണോ ഈ ഡ്രസ്'; നസ്രിയയ്‌ക്കെതിരെ അധിക്ഷേപവുമായി സദാചാര ഗുണ്ടകൾ

Nazriya, Nazriya Nazim, Nazriya Nazim off shoulder dress cyber attack, Cyber Attack against Nazriya
Nazriya Nazim

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. ഇപ്പോൾ ഇതാ വസ്ത്രധാരണത്തിന്റെ പേരിൽ താരം കടുത്ത സൈബർ ആക്രമണം നേരിടുന്നു. 
 
ഓഫ് ഷോൽഡർ വസ്ത്രം 
ആവേശത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' എന്ന സിനിമയുടെ വീഡിയോ ലോഞ്ച് പരിപാടിക്കായി താരം ധരിച്ച വസ്ത്രമാണ് വിവാദത്തിനു കാരണം. ദുബായിൽ വെച്ച് നടന്ന പരിപാടിയിലേക്ക് ഓഫ് ഷോൽഡർ വസ്ത്രം ധരിച്ചാണ് നസ്രിയ എത്തിയത്. ഈ വസ്ത്രം സഭ്യമല്ലെന്ന അഭിപ്രായമാണ് സദാചാര വാദികൾക്ക്. 
 
കടുത്ത അധിക്ഷേപം 
 
ശരീരം കാണുന്ന വസ്ത്രം നസ്രിയ ധരിച്ചതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ഇത്തരം വസ്ത്രങ്ങൾ നസ്രിയയ്ക്ക് ചേരില്ലെന്നും മാന്യമല്ലെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. ചിത്രത്തിനു താഴെ മോശം കമന്റുകളും കാണാം. സിനിമ ഇല്ലാത്തതുകൊണ്ട് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങുകയാണെന്ന് പോലും സദാചാരവാദികൾ കമന്റ് ചെയ്യുന്നുണ്ട്. 
 
വയറ് കാണിച്ചതിന് പ്രശ്‌നം ഉണ്ടാക്കിയ നടിയല്ലേ? 
 
വർഷങ്ങൾക്ക് മുൻപ് ധനുഷിന്റെ കൂടെയുള്ള ഒരു സിനിമയിൽ പാട്ട് രംഗത്തിൽ തന്റെ വയർ കാണിച്ചതിനു നസ്രിയ കേസിന് പോയിരുന്നു. പാട്ടിൽ കാണിച്ച വയറ് തന്റേതല്ലെന്ന് പറഞ്ഞ് സംവിധായകനെതിരെ നസ്രിയ കേസ് കൊടുത്തിരുന്നു. അങ്ങനെയൊരാൾ ശരീരം കാണിക്കുന്ന വസ്ത്രമിട്ട് വരുന്നത് ശരിയല്ലെന്ന് വിധിക്കുന്ന സദാചാര ഗുണ്ടകളും സമൂഹമാധ്യമങ്ങളിലുണ്ട്. 
 
സൂര്യ ചിത്രം 
 
'സീൻ' സിനിമയിൽ സൂര്യയാണ് നായകൻ. നസ്രനും നസ്രിയയും മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. Also Read: എംബാപ്പെയ്ക്കും യമാലിനും നിരാശ; ബലൻ ദ് ഓർ പുരസ്‌കാരം ഹാരി കെയ്‌ന്
 
അടുത്ത ലേഖനം
ഇത് ഡബിള്‍ മാസ്: രജനീകാന്തിനൊപ്പം നയന്‍താര, ധര്‍മന്റെ വെല്‍ക്കം പോസ്റ്റര്‍ പുറത്ത്