അനുബന്ധ വാര്‍ത്തകള്‍
- മിന്നല്‍ മുരളി നായിക തായ്ലാന്ഡില്, കുടുംബത്തോടൊപ്പം യാത്ര, വിശേഷങ്ങള്‍
- നാടന്‍ വേഷങ്ങളില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, സാരിയില്‍ തിളങ്ങി നിമിഷ സജയന്
- മമ്മൂട്ടിയുടേത് കള്ളക്കണ്ണീരാണെന്ന് തിലകന്; ദേഷ്യം വന്ന ദിലീപ് തിലകന് നേരെ വിരല്‍ ചൂണ്ടി !
- 'കാതൽ' ന് പാക്കപ്പ്, ചിത്രീകരണം പൂർത്തിയാക്കി ജിയോ ബേബിയും സംഘവും
- യൂട്യൂബില്‍ തരംഗമായി നല്ല സമയം, ട്രെയിലറിന് രണ്ട് മില്യണ്‍ കാഴ്ചക്കാര്‍
കുഞ്ഞ് വേണമെന്ന് തോന്നിയത് ഡിവോഴ്സിന് ശേഷം; അന്ന് ഗോസിപ്പുകളോട് ശക്തമായി പ്രതികരിച്ച് രേവതി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേവതി. താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങളും പ്രേക്ഷകര്‍ അറിയാറുണ്ട്. അങ്ങനെയൊന്നാണ് രേവതിയുടെ മകളുമായി ബന്ധപ്പെട്ട വാര്‍ത്ത. വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് കുഞ്ഞ് പിറന്നപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ അത് വലിയ വാര്‍ത്തയായിരുന്നു. നടനും സംവിധായകനും ഛായാഗ്രഹകനുമായ സുരേഷ് ചന്ദ്രമേനോനെയാണ് രേവതി വിവാഹം കഴിച്ചത്. പിന്നീട് ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുവരും വിവാഹബന്ധം നിയമപരമായി പിരിയുകയായിരുന്നു.
ഇപ്പോള്‍ രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്. ഏഴ് വയസുകാരിയായ മഹി. പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് താരം താനൊരു അമ്മയായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രേവതി ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തനിക്ക് തോന്നിയതെന്നും രേവതി പറയുന്നു. ഈ കുഞ്ഞ് തന്റെ രക്തമാണെന്നും മറ്റൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത്.