യൂട്യൂബില്‍ തരംഗമായി നല്ല സമയം, ട്രെയിലറിന് രണ്ട് മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (12:26 IST)

ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. നവംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ട്രെയിലര്‍ രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. രണ്ട് മില്യണ്‍ കാഴ്ചക്കാരാണ് യൂട്യൂബില്‍ മാത്രം ട്രെയിലര്‍ കണ്ടത്.
നല്ല സമയം ഹാപ്പി വെഡിങ് പോലെ ഒരു ദിവസത്തെ കഥയാണ് പറയുന്നത്. പാത്തുവും പാറുവും അഭിയും നീനയും സ്വാമിയേട്ടനും മനാഫും പ്രേക്ഷകരെ കയ്യിലെടുക്കുമെന്ന് ഉറപ്പാണ്.

ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :