അനുബന്ധ വാര്‍ത്തകള്‍
- നടിമാരായ വിദ്യ ബാലനും പ്രിയാമണിയും തമ്മിലുള്ള ബന്ധം അറിയാമോ?
- ബ്രോ ഡാഡിക്ക് ശേഷം 'എലോണ്‍' ? പുതുവത്സരദിനത്തില്‍ സ്പെഷ്യല്‍ പോസ്റ്റര്‍
- വാര്‍ണര്‍ അല്ല പുഷ്പരാജ്, വീഡിയോയുമായി ക്രിക്കറ്റ് താരം, വൈറല്‍
- കേസ് അന്വേഷിക്കാന്‍ ഇന്ദ്രജിത്തും സംഘവും,ഫാമിലി ഇമോഷണല്‍ മൂവി,'പത്താം വളപ്പ്' വരുന്നു
- 2021ലെ അവസാന ദിനം, ലുക്ക് ഒന്ന് മാറ്റി പിടിച്ച് ഉണ്ണി മുകുന്ദന്, പുതിയ രൂപം സമന്തയുടെ നായകനാകാന്‍ ആണോ?
പുതുവര്‍ഷത്തില്‍ ജന്മദിനം ആഘോഷിക്കുന്ന രമ്യ നമ്പീശന്റെ പ്രായം എത്രയെന്നോ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് രമ്യ നമ്പീശന്‍. അഭിനേത്രി എന്നതിനൊപ്പം നല്ലൊരു ഗായികയും നൃത്ത കലാകാരിയുമാണ് രമ്യ. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1985 ജനുവരി ഒന്നിനാണ് രമ്യയുടെ ജനനം. തന്റെ 37-ാം ജന്മദിനമാണ് രമ്യ ഇന്ന് ആഘോഷിക്കുന്നത്.
കൈരളി ടിവിയിലെ 'ഹലോ ഗുഡ് ഈവനിങ്' എന്ന തത്സമയ ഫോണ്‍-ഇന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ ചെറുപ്പം മുതല്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു. ക്യാരക്ടര്‍ റോളുകളിലൂടെയാണ് രമ്യ തുടക്കകാലത്ത് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായിക കഥാപാത്രങ്ങളും രമ്യയെ തേടിയെത്തി. 2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ പിന്നണി ഗായികയായും രമ്യ തിളങ്ങിയിട്ടുണ്ട്.