ബ്രോ ഡാഡിക്ക് ശേഷം 'എലോണ്‍' ? പുതുവത്സരദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 1 ജനുവരി 2022 (10:14 IST)
മോഹന്‍ലാലിന്റെ ബ്രോ ഡാഡിക്ക് ശേഷം 'എലോണ്‍' റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ട്വല്‍ത്ത് മാനും വരാനിരിക്കുന്നു. പുതുവത്സരദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് 'എലോണ്‍' ടീം.
'എലോണ്‍' ടീം നിങ്ങള്‍ക്കെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു - മോഹന്‍ലാല്‍ കുറിച്ചു
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. അതും ഷാജികൈലാസിനൊപ്പം തന്നെ. എലോണ്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.ഒക്ടോബര്‍ 5നായിരുന്നു എലോണ്‍ ഷൂട്ടിംഗ് തുടങ്ങിയത്.