അനുബന്ധ വാര്‍ത്തകള്‍
- ദൈവം കഴിഞ്ഞാല്‍ സിദ്ദിഖ്-ലാല്‍... സിദ്ദിഖിനെ ഓര്‍ത്ത് സംവിധായകന്‍ ജിസ് ജോയ്
- ഒരേസമയം സങ്കീര്‍ണ്ണതയും കോമഡിയും നിറഞ്ഞ കഥപറച്ചില്‍ ശൈലി, മലയാള സിനിമയില്‍ സിദ്ദിഖ് ലാല്‍ നടത്തിയത് മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത ബ്രാന്‍ഡ്
- ചിരിപ്പിച്ച് ചിരിപ്പിച്ച് സിദ്ദിഖ് മടങ്ങി...!
- ഹാസ്യത്തിന്റെ ഗോഡ് ഫാദര്‍ വിടപറഞ്ഞു, ഹാസ്യ സിനിമകള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകന്‍
- മരുന്നുകളോട് പ്രതികരിക്കുന്നില്ല; സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
'റത്തീ..ഞാന്‍ വീട്ടിലുണ്ട് ഇങ്ങ് പോരെ,പറയാന്‍ ഇനി ഇക്കയില്ല',വലിയ വേദനയാണ്,സിദ്ദിഖിനെ ഓര്‍ത്ത് സംവിധായിക രത്തീന
ആദ്യമായി രത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. സിദ്ദിഖിന്റെ ഓര്‍മ്മകളിലാണ് സംവിധായിക.ഒരു പാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടും ഉണ്ട് . സന്തോഷത്തിലും സങ്കടത്തിലും എന്നെ കേള്‍ക്കാനും ഉപദേശിക്കാനും സ്‌നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണെന്ന് രത്തീന എഴുതി.
'റത്തീ ,ഞാന്‍ വീട്ടിലുണ്ട് ഇങ്ങ് പോരെ, ' എന്ന് പറയാന്‍ ഇനി ഇക്കയില്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല സിദ്ധിക്ക, എനിക്ക് അദ്ദേഹം വളരെ സ്‌നേഹത്തോടെ എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള എന്റെ ജ്യേഷ്ഠനാണ് . ഒരു പാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടും ഉണ്ട് . സന്തോഷത്തിലും സങ്കടത്തിലും എന്നെ കേള്‍ക്കാനും ഉപദേശിക്കാനും സ്‌നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണ് .... ഓര്‍മ്മകള്‍ മാത്രമേ ഇനിയുള്ളൂ',-കുറിച്ചു.
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം ജാനകി ജാനേയിലും രത്തീന ഉണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് രത്തീന.