1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rasool Pookutty Sajna Noor Relationship

'ഒൻപത് ആഴ്ച ഗർഭിണി'; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പിൻവലിച്ച് സജ്‌ന

ഗർഭിണിയാണെന്ന സൂചനകൾ സജ്‌ന നേരത്തെയും നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നത് ആദ്യമായാണ്

Sajna Noor
Sajna Noor

താൻ ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ട് നടിയും മോഡലുമായ സജ്‌ന നൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചു. ബേബി ബംപിനൊപ്പം റസൂൽ പൂക്കുട്ടിയുടെ ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റിൽ സജ്‌ന പങ്കുവെച്ചിരുന്നു. പോസ്റ്റിനു താഴെ നിരവധി പേർ സജ്‌ന-റസൂൽ ബന്ധത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതോടെ പോസ്റ്റ് പിൻവലിച്ചു. 
 
'മാഷാ അള്ളാ, ഒൻപത് ആഴ്ച ഗർഭിണി' എന്നാണ് ബേബി ബംപ് ചിത്രം പങ്കുവെച്ച് സജ്‌ന കുറിച്ചത്. ഇതിനൊപ്പം റസൂൽ പൂക്കുട്ടിക്കൊപ്പം ചേർന്നുനിൽക്കുന്ന ചിത്രവും സജ്‌ന നൽകിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും സജ്‌നയോ റസൂലോ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. 
 
ഗർഭിണിയാണെന്ന സൂചനകൾ സജ്‌ന നേരത്തെയും നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നത് ആദ്യമായാണ്. റസൂലിനൊപ്പമുള്ള ചിത്രവും ആദ്യമായാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. 'ഇരുവരുടെയും വിവാഹം കഴിഞ്ഞോ?', 'അപ്പോൾ ഫിറോസ് പറഞ്ഞതൊക്കെ ശരിയാണല്ലേ?' തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് പോസ്റ്റിനു താഴെ വന്നത്. ഇതിനു പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. 

Sajna Noor and Rasool Pookutty
Sajna Noor and Rasool Pookutty
 
നടനും ബിഗ് ബോസ് മലയാളം മത്സരാർഥിയുമായിരുന്ന ഫിറോസ് ഖാനാണ് സജ്‌നയുടെ മുൻ ഭർത്താവ്. ബിഗ് ബോസിൽ ഫിറോസും സജ്‌നയും ഒന്നിച്ചാണ് എത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ കഴിഞ്ഞ് അധികം ആകും മുൻപ് ഇരുവരും പിരിഞ്ഞു. 
About Writer
WEBDUNIA