അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ചിത്രത്തിനായുള്ള ചർച്ചകൾ നടക്കുന്നെന്ന് വെളിപ്പെടുത്തി ശാന്തി മായാദേവി
- മോഹൻലാലും മഞ്ഞുമ്മൽ ബോയ്സ് സംവിധായകനും ഒന്നിക്കുന്നു?
- 'കേട്ടാലറയ്ക്കുന്ന തെറി'; ടിനി ടോമിനെതിരായ നീന കുറുപ്പിന്റെ പരാതി പുറത്ത്
- Drishyam 3: 'അടിച്ചത് യാര്, ലാലേട്ടൻ'; ദൃശ്യം 200 കോടി ക്ലബിൽ
- ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി
താൻ ഗർഭിണിയാണെന്ന സൂചന നൽകി സജ്‌ന; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു
ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും സജ്‌ന പങ്കുവെച്ചിട്ടുണ്ട്
Sajna Noor and Rasool Pookutty
താൻ ഗർഭിണിയാണെന്ന സൂചന നൽകി നടിയും മോഡലുമായ സജ്‌ന നൂർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനു ഒൻപത് ആഴ്ച പ്രായമായെന്നും പോസ്റ്റിൽ പറയുന്നു. 'മാഷാ അള്ളാ' എന്ന ക്യാപ്ഷനോടെയാണ് സജ്‌ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്.
ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും സജ്‌ന പങ്കുവെച്ചിട്ടുണ്ട്. റസൂൽ പൂക്കുട്ടിയാണ് കുഞ്ഞിന്റെ പിതാവെന്ന സൂചനയാണ് സജ്‌ന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നൽകുന്നത്.
സജ്‌നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റസൂൽ പൂക്കുട്ടി സജ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.