Aamir Khan: ആമിർ ഖാന്റെ വിവാഹം ജൂലൈ അഞ്ചിന്
ആമിർ ഖാന്റെ മൂന്നാം വിവാഹമാണിത്
Aamir Khan and Gauri
Aamir Khan: സൂപ്പർതാരം ആമിർ ഖാനും സുഹൃത്ത് ഗൗരി സ്പ്രാത്തും വിവാഹിതരാകുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹ ചടങ്ങ് ജൂലൈ അഞ്ചിനായിരിക്കും നടക്കുക.
ആമിർ ഖാന്റെ മൂന്നാം വിവാഹമാണിത്. നേരത്തെ റീന ദത്ത, കിരൺ റാവു എന്നിവരെയാണ് ആമിർ വിവാഹം ചെയ്തത്. ഗൗരിയും നേരത്തെ വിവാഹിതയാണ്. അവർക്ക് ഏഴ് വയസുള്ള കുട്ടിയുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം തന്റെ 60-ാം ജന്മദിനത്തിലാണ് ആമിർ തന്റെ കാമുകിയായ ഗൗരിയെ പരസ്യമായി പരിചയപ്പെടുത്തുന്നത്. ബെംഗളൂരു സ്വദേശിനിയാണ് ഗൗരി. മുംബൈയിൽ സ്വന്തമായി ഒരു സലൂൺ ഗൗരിക്കുണ്ട്. ഇരുവരും ലിവിങ് ടുഗെദറിൽ ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.