അനുബന്ധ വാര്‍ത്തകള്‍
- റിക്രൂട്ട്മെൻ്റ് റാലികൾക്ക് പുറമെ ക്യാമ്പസ് ഇൻ്റർവ്യൂകളും, 18ന് വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി പത്രം: അഗ്നിപഥ് മാർഗരേഖ
- സ്വപ്നയുടെ പിന്നില്‍ ബിജെപിയോ? കേന്ദ്ര ഏജന്‍സികളും പ്രതിരോധത്തിലാകുമോ!: കുമ്മനം രാജശേഖരനുമായി ശ്രീനു അയ്യനാര് നടത്തിയ അഭിമുഖം
- സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി, സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ കേസ്
- റഷ്യയിൽ പൂർണമായും സംപ്രേക്ഷണം നിർത്തി നെറ്ഫ്ലിക്സ്
- നിരായുധനായ യുക്രൈന് പൗരനെ വെടിവച്ചുകൊലപ്പെടുത്തിയതിന് റഷ്യന്‍ സൈനികന് ജീവപര്യന്തം തടവ് ശിക്ഷ
ഞാൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞ് ആരാധകർ വിമാനം പിടിച്ച് എന്നെ തേടി വന്നു: പ്രിയ വാര്യർ
റഷ്യയിൽ നിന്ന് ഫ്ലൈറ്റ് പിടിച്ച് വരെ തന്നെ കാണാൻ ആരാധകർ എത്തിയിട്ടുണ്ടെന്ന് പ്രിയാ വാര്യർ. തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓർമയാണിതെന്നും പ്രിയാ വാര്യർ പറഞ്ഞു. ഫ്രീ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഷ്യയിലെ തൻ്റെ ആരാധകരെ പറ്റി പ്രിയാ വാര്യർ മനസ്സ് തുറന്നത്.
താൻ റഷ്യയിൽ ഉണ്ടെന്ന് അറിഞ്ഞ് ഒരുകൂട്ടം ആരാധകർ തന്നെ കാണാൻ ഫ്ലൈറ്റ് പിടിച്ച് എത്തിയ കഥയാണ് പ്രിയ വാര്യർ പറഞ്ഞത്. താൻ റഷ്യയിൽ എവിടെയുണ്ട് എന്ന കാര്യമെല്ലാം സോഷ്യൽ മീഡിയ പോസ്റ്റുകൾ പിന്തുടർന്ന് ആരാധകർ സെറ്റ് പീറ്റേഴ്സ് ബർഗിൽ എത്തിയെന്നും തുടർന്ന് തൻ്റെ ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് അവർ തിരിച്ചുപോയതെന്നും പ്രിയ വാര്യർ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുമ്പോൾ ആളുകൾ തന്നെ തിരിച്ചറിയുകയും ഫോട്ടോ എടുക്കാൻ വരുകയും ചെയ്യുന്നത് തനിക്ക് പലപ്പോഴും ചമ്മലാണെന്നും പ്രിയ വാര്യർ അഭിമുഖത്തിൽ പറയുന്നു.
അടുത്ത ലേഖനം