സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി, സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ കേസ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (12:21 IST)
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ പോലീസ് കേസെടുത്തു. പ്രസാധകയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കോഴിക്കോട് വനിതാ പോലീസ് കേസെടുത്തത്.

ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും തുടര്നടപടികൾ
സ്വീകരിക്കുമെന്നും കോഴിക്കോട് ടൗൺ അസി കമ്മീഷണർ അറിയിച്ചു. ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്ത് വരവെ ഒരു അഭിമുഖത്തിനായി കണ്ടപ്പോൾ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വി ആർ സുധീഷ് പോസ്റ്റ്
ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :