അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫർ തെലുങ്ക് റീമേക്കിൽ മഞ്ജുവാര്യരുടെ വേഷം ചെയ്യുന്നത് ആരെന്നറിയുമോ? !
- മറ്റൊരു മതത്തിൽ പെട്ടയാളെ എന്തിന് വിവാഹം ചെയ്തു? കിടിലൻ മറുപടിയുമായി പ്രിയാമണി
- വാടകക്കൊലയാളിയുടെ വേഷത്തിൽ പ്രിയാമണി, ‘ക്വട്ടേഷൻ ഗ്യാങ്’ വരുന്നു
- ഓണാശംസകളുമായി മോഹൻലാലും താരങ്ങളും !
- ഒരിക്കല്‍ പരാജയപ്പെട്ടെങ്കിലും തമിഴില്‍ തിരിച്ചുവരവിനൊരുങ്ങി നിവിന്‍ പോളി, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍ !
'ഷെഫിന്റെ റോളിലെത്തുന്ന പ്രിയാമണിക്ക് ഒരു മുട്ട പുഴങ്ങാന്‍ പോലും അറിയില്ല'; തുറന്നുപറഞ്ഞ് താരം
'ഹിസ് സ്റ്റോറി' എന്ന വെബ് സീരിസിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി പ്രിയാമണി. വെബ് സീരിസില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് താരം എത്തുന്നത്. എന്നാല്‍, ഷെഫായി അഭിനയിക്കുമ്പോഴും താന്‍ പാചകത്തില്‍ സമ്പൂര്‍ണ പരാജയമാണെന്ന് തുറന്നുസമ്മതിക്കുകയാണ് പ്രിയാമണി.
'ഞാന്‍ ഒരു ഷെഫിന്റെ റോളാണ് ചെയ്യുന്നത്. പക്ഷേ, എനിക്ക് ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ യുവ താരങ്ങള്‍ പോലും എന്നേക്കാള്‍ മികച്ച ഷെഫാണ്. അവര്‍ക്ക് നന്നായി ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിയാം. പക്ഷേ, അടുക്കള കാര്യത്തില്‍ ഞാന്‍ പരാജയമാണ്,' പ്രിയാമണി ചിരിച്ചുകൊണ്ട് പറഞ്ഞു.
അടുക്കളയില്‍ കയറി താന്‍ ബുദ്ധിമുട്ടുന്നതു കാണുമ്പോള്‍ സെറ്റിലുള്ളവര്‍ക്കെല്ലാം അതിശയമാണ്. സെറ്റില്‍ വച്ച് ഇക്കാര്യം പറഞ്ഞത് പലരും കളിയാക്കാറുണ്ടെന്നും പ്രിയാമണി പറഞ്ഞു. പാചകം ചെയ്യാന്‍ അറിയാത്തതാണ് തനിക്ക് രസകരമായ കൂടുതല്‍ നിമിഷങ്ങള്‍ സമ്മാനിച്ചതെന്നും താരം പറഞ്ഞു.
വെബ് സീരിസിലെ അഭിനയത്തിനു പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്ന പിന്തുണയും പ്രശംസയും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും താരം പറഞ്ഞു.