അഭിറാം മനോഹർ|
Last Modified വ്യാഴം, 3 ഡിസംബര്‍ 2020 (14:11 IST)
നിരവധി സിനിമകളിലൂടെയും ടിവി പരിപാടികളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും ആക്‌ടീവാണ്. എന്നാൽ ഇക്കഴിഞ്ഞ ദിവസം പ്രിയാമണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് കീഴെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചോദ്യമെത്തി. അതിന് പ്രിയാമണി നൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തന്റെ വിവാഹത്തെ പറ്റിയായിരുന്നു ഒരു ആരാധകന്റെ ചോദ്യം. രക്ത ചരിത്ര സിനിമ മുതൽ നിങ്ങളെ വളരെ ഇഷ്ടമാണെന്നും എന്നാൽ നിങ്ങൾ എന്തുകൊണ്ടാണ് ഒരു അന്യമതക്കാരനെ വിവാഹം ചെയ്‌തത് എന്നുമായിരുന്നു ആരാധകന്റെ ചോദ്യം. ഞാൻ ഒരു ഇന്ത്യക്കാരനെയാണ് വിവാഹം ചെയ്‌തത് എന്നായിരുന്നു ചോദ്യത്തിന് പ്രിയാമണിയുടെ ഉത്തരം. വലിയ കയ്യടിയാണ് പ്രിയാമണിയുടെ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
2017ലായിരുന്നു ഇവന്‍റ് ഓര്‍ഗനൈസര്‍ ആയ മുസ്‍തഫയുമായുള്ളപ്രിയാമണിയുടെ വിവാഹം.ബംഗളൂരുവിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ചു നടത്തിയ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം.