ഓണാശംസകളുമായി മോഹൻലാലും താരങ്ങളും !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (14:16 IST)
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഈ വേളയിൽ നമ്മുടെ പ്രിയ താരങ്ങളും ആശംസകളുമായി എത്തിയിരിക്കുകയാണ്. മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ് സുകുമാരൻ, മഞ്ജിമ മോഹൻ, പ്രിയമണി, രമ്യാ നമ്പീശൻ, കുഞ്ചാക്കോ ബോബൻ,അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ആശംസകൾ നേർന്നത്.

"എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ" - ട്വിറ്ററിൽ കുറിച്ചു.

പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കരുതലോടെ മാവേലിത്തമ്പുരാനെ വരവേൽക്കാനായി ഓരോ വീടുകളും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളും ആർപ്പുവിളിയും ഇല്ലാത്ത ഈ തിരുവോണ നാളിൽ വീട്ടിൽ തന്നെയാണ് എല്ലാവരുടെയും ഓണാഘോഷങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ആശംസകൾ പങ്കുവെച്ചും വീഡിയോ കോളിലൂടെ അകലങ്ങളിലുള്ള ബന്ധുമിത്രാദികളുമായി സന്തോഷം പങ്കുവെച്ചും ഓണം അടിപൊളി ആക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :