'ഞാനൊന്നും കണ്ടിട്ടില്ല'; ഒമർ ലുലുവിനെ അവഗണിച്ച് ഷറഫുദ്ദീൻ
Sharafudheen and Omar Lulu
ഒമർ ലുലുവിന്റെ പരിഹാസ പോസ്റ്റ് താൻ കണ്ടിട്ടില്ലെന്ന് നടൻ ഷറഫുദ്ദീൻ. പുതിയ സിനിമയ്ക്കായി കഥ കേൾക്കാൽ ഷറഫുദ്ദീനെ പലതവണ ബന്ധപ്പെട്ടെന്നും എന്നാൽ തന്റെ ഫോൺ എടുക്കുന്നില്ലെന്നും ഒമർ ലുലു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
ഷറഫുദ്ദീന്റെ പ്രതികരണം
ഒമർ ലുലു ഷറഫുവിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പോസ്റ്റിട്ടിരുന്നു. അത് കണ്ടിരുന്നോ എന്നാണ് ഓൺലൈൻ മാധ്യമപ്രവർത്തകർ ചോദിച്ചത്. 'ഇല്ല, ഞാൻ കണ്ടില്ല' എന്നാണ് ഷറഫുദ്ദീൻ മറുപടി നൽകിയത്.
ഒമർ ലുലുവിന്റെ പോസ്റ്റ്
ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ Happy Wedding എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാൻ ഷറഫുദ്ദീനുമായി വർക്ക് ചെയ്തിട്ട്.
രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വർഷത്തിന് ശേഷം ഞാൻ ഷറഫിനെ വിളിച്ചു..
കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി.ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ളാൻ ചെയ്തു പക്ഷേ ഒന്നും കൂടി സ്‌ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാൻ വിചാരിച്ചു..
പക്ഷേ ഇപ്പോൾ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് complete ചെയ്യാൻ.,
എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി! ??
ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ appointment വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്..
എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!
ഹാപ്പി വെഡിങ്
2016 ലാണ് ഒമർ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡിങ്' തിയറ്ററുകളിലെത്തുന്നത്. ഈ സിനിമയിലെ മനു കൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ ഷറഫുദ്ദീൻ പിന്നീട് മലയാളത്തിൽ ശ്രദ്ധേയനായി. സിജു വിൽസൺ ആണ് ചിത്രത്തിൽ നായകനായെത്തിയത്.
ഒമർ ലുലു
ഹാപ്പി വെഡിങ്ങിന് ശേഷം ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക, നല്ല സമയം, ബാഡ് ബോയ്സ് എന്നീ സിനിമകൾ ഒമർ ലുലു സംവിധാനം ചെയ്തിട്ടുണ്ട്. ഹാപ്പി വെഡിങ് ഒഴികെ എല്ലാ സിനിമകളും തിയറ്ററുകളിൽ പരാജയമായിരുന്നു. Also Read: 'ഇഡിയെ നടത്താൻ പിണറായി'; വീണ്ടും കോടതയിലേക്ക്
