1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan vs ED Legal war

'ഇഡിയെ നടത്താൻ പിണറായി'; വീണ്ടും കോടതയിലേക്ക്

Pinarayi Vijayan Visits Wayanad Land Slide Area, Wayand, LDF, UDF
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമപോരാട്ടം നടത്താൻ പിണറായി വിജയൻ. മാസപ്പടി കേസിൽ ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി. എന്നിവരുടെ തീരുമാനം. ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയാകും ഇഡി അന്വേഷണത്തെ പിണറായി ചോദ്യം ചെയ്യുക. 
 
ഹൈക്കോടതി തിരുത്തണം 
 
സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടിവരും. അപ്പീൽ നൽകാനുള്ള അവകാശം ഡിവിഷൻ ബെഞ്ച് നിഷേധിച്ചത് സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയന് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ പോകാനുള്ള അവകാശം നിയമം ഉറപ്പ് നൽകുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ ഡിവിഷൻ ബെഞ്ച് പിണറായിയെ കേൾക്കേണ്ടിവരും. 
 
ഹാജരാകില്ല 
 
ഇഡിക്ക് വഴങ്ങില്ലെന്ന് പിണറായി വിജയനും സിപിഎമ്മും വ്യക്തമാക്കി കഴിഞ്ഞു. സുപ്രീം കോടതി വിധി അനുകൂലമായതിനാൽ ഇഡിയുടെ ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരാകില്ല. പിണറായി ഹാജരാകേണ്ടതില്ലെന്ന് സിപിഎം തീരുമാനം കൂടിയാണ്. 
അടുത്ത ലേഖനം
ന്യൂനമർദ്ദമാണേ, ചക്രവാതചുഴിയും; ഇന്ന് മഴദിനം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്