1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Noby Marcose about MP AA Rahim

തന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് രാജ്യസഭാംഗം എഎ റഹീം ആണെന്ന് നോബി മാര്‍ക്കോസ്

Noby Marcose
തന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് രാജ്യസഭാംഗം എഎ റഹീം ആണെന്ന് നോബി മാര്‍ക്കോസ്. തങ്ങള്‍ അയല്‍വാസികള്‍ ആയിരുന്നുവെന്നും അക്കാലത്ത് സ്‌കൂളിലെ നാടകങ്ങളില്‍ മറ്റും റഹീം അഭിനയിച്ചിരുന്നുവെന്നും നോബി പറഞ്ഞു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുള്ളി നല്ല അഭിനയമായിരുന്നു. ചെയ്ത നാടകങ്ങളെല്ലാം വൈറലായിരുന്നു-നോബി പറഞ്ഞു.
 
അതേസമയം താനും അഖില്‍ കവലയൂരും തമ്മില്‍ 20 വര്‍ഷത്തെ സൗഹൃദം ഉണ്ടെന്നും നോബി പറഞ്ഞു. താന്‍ എവിടെ ചെന്നാലും റഹീം അണ്ണന്റെ ഡ്യൂപ്പാണെന്ന് പറയാറുണ്ടെന്നും അഖില്‍ പറഞ്ഞു. പുള്ളിയോടും ഇക്കാര്യം ആളുകള്‍ പറയാറുണ്ടെന്നും അഖില്‍ കവലയൂര്‍ പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഒടുവിൽ കണ്ടെത്തി, ദേവദൂതനിലെ ജൂനിയർ അലീന, ഇവിടെയുണ്ട്