അനുബന്ധ വാര്‍ത്തകള്‍
- നയന്‍താര-വിഘ്നേഷ് ശിവന് വിവാഹം: നയന്‍താരയുടെ അമ്മ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്?
- സാമന്തയേക്കാള്‍ പ്രതിഫലം നയന്‍താരയ്ക്ക്; ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് കോടികള്‍ !
- കല്യാണ പെണ്ണായി നയന്‍താര, വീഡിയോ കണ്ടോ ?
- തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി, ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്ക് എത്ര കൊടുക്കണം ?
- കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച വേദി, വിവാഹശേഷം ആദ്യം പോയത് തിരുപ്പതിയിലേക്ക്, വീഡിയോ
അപ്രതീക്ഷിതമായി റെസ്റ്റോറന്റില്‍ നയന്‍താരയും വിഘ്നേഷും എത്തി,ഉടമയെയും ജീവനക്കാരെയുമെല്ലാം ആദ്യം ഒന്ന് ഞെട്ടി, താരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ഇവയൊക്കെ
വിവാഹശേഷം അമ്മയെ കാണാനായി നയന്‍താരയും വിഘ്നേഷും കേരളത്തിലെത്തിയിരുന്നു. കല്യാണത്തിന് അമ്മയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അമ്മയുടെ അനുഗ്രഹം തേടിയാണ് രണ്ടാളും കൊച്ചിയിലെത്തിയത്.
അമ്മയ്‌ക്കൊപ്പം ഇഷ്ടം ഭക്ഷണം കഴിക്കാനായി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പനമ്പിള്ളി നഗറിലെ മന്ന റെസ്റ്റോറന്റില്‍ നയന്‍താരയും വിഘ്നേഷും എത്തി. ഒരു മണിക്കൂറോളം ഇവിടെ സമയം ചെലവഴിച്ചു.
മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി എത്തിയ താരങ്ങളെ കണ്ടു റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയുമെല്ലാം ആദ്യം ഒന്ന് ഞെട്ടി പോയെങ്കിലും പിന്നീട് ഇഷ്ടഭക്ഷണങ്ങള്‍ വിളമ്പാന്‍ മത്സരിക്കുകയായിരുന്നു.ഈ റെസ്റ്റോറന്റില്‍ തന്നെ എത്താനും കാരണമുണ്ട്.
നയന്‍താരയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് ഇവിടെനിന്ന് നേരത്തെയും ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഇഷ്ടപ്പെട്ട ശേഷമാണ് താര ദമ്പതിമാര്‍ റെസ്റ്റോറന്റിലേക്ക് നേരിട്ട് എത്തിയത്.
ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ 65, BDF, ബീഫ് നാടന്‍ ഫ്രൈ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ ഫ്രൈ, മന്ന സ്‌പെഷ്യല്‍ മുഹബത്ത് ടീ എന്നിവയൊക്കെയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.