1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Naslen dropped Mammootty Movie Reports

മമ്മൂട്ടി ചിത്രത്തിൽ നിന്ന് നസ്ലൻ പിന്മാറി?

Khalid Rahman, Mattancheri mafia, Mammootty, Asif Ali, Mattancheri Mafia Mammootty, Asif Ali and Mammootty
Mattancheri Mafia - Mammootty, Naslen, Asif Ali

മമ്മൂട്ടിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ഗ്യാങ്സ്റ്റർ ചിത്രം 'മട്ടാഞ്ചേരി മാഫിയ'യിൽ നിന്ന് യുവതാരം നസ്ലൻ പിന്മാറിയെന്ന് റിപ്പോർട്ട്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകതുല്യമായ കഥാപാത്രമാണ് നസ്ലൻ ചെയ്യേണ്ടിയിരുന്നത്. 
 
മട്ടാഞ്ചേരി മാഫിയയുടെ ഷൂട്ടിങ് ആരംഭിക്കാൻ നീണ്ടുപോകുന്നതാണ് നസ്ലൻ പിന്മാറാൻ കാരണമെന്നാണ് വിവരം. 'മേള'യുടെ ചിത്രീകരണത്തിന് ശേഷമാണ് മമ്മൂട്ടി 'മട്ടാഞ്ചേരി മാഫിയ'യിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചിരുന്നത്. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യത്തിലോ മട്ടാഞ്ചേരി മാഫിയ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ 'മേള'യുടെ ചിത്രീകരണം നീണ്ടുപോകുന്നതിനാൽ ഈ വർഷം 'മട്ടാഞ്ചേരി മാഫിയ' ആരംഭിക്കുന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിലാണ് നസ്ലൻ ചിത്രത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് വിവരം. ഇതേകുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. 
 
മമ്മൂട്ടിയുടെ വില്ലനായാണ് ആസിഫ് അലി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. 'മട്ടാഞ്ചേരി മാഫിയ'യിലെ കഥാപാത്രത്തിനായി ശരീരഭാരം കൂട്ടുന്ന ഒരുക്കത്തിലാണ് ഇപ്പോൾ ആസിഫ്. അതിനായി പ്രത്യേക ഫിറ്റ്നെസ് ട്രെയ്നിങ് നടത്തുന്നുണ്ട്. 
 
ഗ്യാങ് തലവനായി മമ്മൂട്ടി 
 
മട്ടാഞ്ചേരിയിലെ ഒരു മാഫിയ ഗ്യാങ്ങിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയാണ് ഈ ഗ്യാങ്ങിന്റെ തലവൻ. ആക്ഷൻ എന്റർടെയ്നർ ആണ് ചിത്രത്തിന്റെ ഴോണർ. 
 
പ്ലാൻ ബി മോഷൻ പിച്ചേഴ്‌സും യൂണിവേഴ്‌സൽ സിനിമാസും ചേർന്നാണ് നിർമാണം. ഷറഫു - സുഹാസ്, തസ്‌റീഖ് അബ്ദുൾ സലാം എന്നിവർ ചേർന്നാണ് കഥ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സംഗീതം നിർവഹിച്ചിരിക്കുന്നത് റെക്‌സ് വിജയൻ. ബി രാകേഷും ഖാലിദ് റഹ്‌മാനുമാണ് നിർമാതാക്കൾ. ക്യാമറ ജിംഷി ഖാലിദ്, നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ. Also Read: വൻ തകർച്ചയിലേക്ക് ഇന്ത്യ; 59 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇത് ചെറുത്, അച്ഛൻ പിടിച്ചത് വലിയ വള്ളി, വീടിന് നേരെ കല്ലേറും കരി ഓയിൽ പ്രയോഗവുമുണ്ടായി, ഒത്തുതീർപ്പാക്കിയത് ഞാൻ : ധ്യാൻ ശ്രീനിവാസൻ