അനുബന്ധ വാര്‍ത്തകള്‍
- മകനൊപ്പം ആദ്യമായി വിക്രം ഒന്നിക്കുന്നു, 'ചിയാന്‍ 60' ചിത്രീകരണം ജൂലൈയില്‍ പുനരാരംഭിക്കും
- ഗൌതമിയെ ഒഴിവാക്കി, മീന മതിയെന്ന് കമല്ഹാസന്; ദൃശ്യം 2 തമിഴിലേക്കെത്തുമ്പോള്‍ സംവിധാനം ജീത്തു ജോസഫ് തന്നെ !
- അന്യന്റെ 16 വര്‍ഷങ്ങള്‍, ഇനി രണ്ടാം ഭാഗം ഉണ്ടാകുമോ ?
- കമല്‍ ഹാസന്റെ ഭാര്യയാകാന്‍ ഗൗതമി ഇല്ല, 'പാപനാശം 2' ചര്‍ച്ചകളില്‍ സിനിമാലോകം
- വയസ്സായ ലുക്ക് പങ്കുവെച്ച് നരേന്‍,തന്റെ പുതിയ സിനിമയിലെ അതേ രൂപമെന്ന് ജയസൂര്യ
കമല്‍ഹാസന്റെ വിക്രമില്‍ നരേനും ?
മലയാളത്തിനു പുറമേ തമിഴ്സിനിമാലോകത്തും ഒരുപാട് ആരാധകരുള്ള നടനാണ് നരേന്‍. അദ്ദേഹത്തിന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കോളിവുഡ്.കമല്‍ ഹാസന്‍ നായകനാകുന്ന വിക്രമില്‍ നരേനും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും.
ലോകേഷ് സംവിധാനം ചെയ്ത കൈതി എന്ന സിനിമയിലും നരേന്‍ അഭിനയിച്ചിരുന്നു. അതേസമയം പുതിയ സിനിമയില്‍ നടന്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.കമല്‍ ഹാസന്റെ 232 ചിത്രമാണ് വിക്രം.ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.