വയസ്സായ ലുക്ക് പങ്കുവെച്ച് നരേന്‍,തന്റെ പുതിയ സിനിമയിലെ അതേ രൂപമെന്ന് ജയസൂര്യ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ജൂണ്‍ 2021 (11:33 IST)

മലയാളികളുടെ പ്രിയ താരമാണ് നരേന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ നടന്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ചര്‍ച്ചയാകുന്നത്.ഭാവിയിലെ തന്റെ അവതാരമാണിതെന്നു പറഞ്ഞുകൊണ്ടാണ് വയസ്സായ ഒരു ലുക്ക് താരം ഷെയര്‍ ചെയ്തത്. നരേന്റെ അടുത്ത സുഹൃത്ത് കൂടിയായ ചിത്രം ഏറ്റെടുത്തു.തന്റെ പുതിയ ചിത്രമായ ജോണ്‍ ലൂഥറില്‍ ഇതേ ലുക്ക് ഉണ്ടെന്ന് ജയസൂര്യ വെളിപ്പെടുത്തി.

'നാല്‍പ്പതുവര്‍ഷങ്ങള്‍ക്ക് അപ്പുറം ഞാന്‍. അവിടെ ഞാന്‍ എത്തുന്നതുവരെ, ഈ യാത്ര സാഹസികമായി തുടരട്ടെ. ഈ ചിത്രം എല്ലായ്പ്പോഴും ഈ വിലയേറിയ സ്ഥലത്ത് ജീവിക്കാന്‍ എന്നെ ഓര്‍മ്മപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും'- നരേന്‍ കുറിച്ചു.

'മാര്‍ക്കോണി മത്തായി' എന്ന മലയാള ചിത്രത്തിലാണ് നരേന്റെ ഒടുവിലായി പുറത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :