അപർണ|
Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:33 IST)
തനിക്കെതിരെ നടി
ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണത്തിന് പ്രതികരണവുമായി അലന്‍സിയര്‍. ഹോട്ടലില്‍ നിന്ന് മീന്‍ കഴിക്കുമ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നതാണ് മറ്റൊരാരോപണം. സിനിമകളില്‍ നായകന്മാര്‍ നായികാ കഥാപാത്രങ്ങളെ മീന്‍ വിഴുങ്ങുന്നത് പോലെ വിഴുങ്ങും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അശ്ലീലമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന്
അലൻസിയർ പറയുന്നു.
തന്നെ അനാവശ്യമായ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ സങ്കടമുണ്ടെന്ന് നടന്‍ പറഞ്ഞു. എന്നോട് ആ കുട്ടിക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഒരിക്കൽ സംസാരിച്ച് ക്ലിയർ ചെയ്തതാണ്. മറ്റൊരു മീ ടൂ കാമ്പയിനിങ്ങിന്റെ ഭാഗമായി കൊണ്ട് വന്നത് എന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.
സിനിമാതാരം അലന്‍സിയറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന തുറന്നു പറഞ്ഞ് നടി ദിവ്യ ഗോപിനാഥ് ഫെയ്സ്ബുക്ക് ലൈവ് ഇട്ടിരുന്നു. ആഭാസം എന്ന ചിത്രത്തിന്റെ ലൊക്കെഷനിൽ വെച്ചായിരുന്നു സംഭവം.