ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ? എനിക്കൊന്ന് വഴങ്ങിത്തരണം, ആ പെൺകുട്ടിയെ കടന്നു പിടിച്ച് അലൻസിയർ- നാണം‌കെട്ട് ടൊവിനോയും ഫഹദും!

ഫഹദ്, ടൊവിനോ അടക്കമുള്ളവരെ നാണംകെടുത്തിയ അലൻസിയർ!

അപർണ| Last Updated: വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:39 IST)
അതെ, ആർട്ടിസ്റ്റ് ബേബി ചീപ്പാണ്. സോഷ്യൽ മീഡിയ ആവർത്തിക്കുകയാണ്. ലേലോപ്പസ് വെറും പന്നയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പലതവണ ആവർത്തി വ്യക്തമാക്കുകയാണ് ഓരൊ പോസ്റ്റൂം. അത്തരത്തിൽ പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തൽ നായകനായ ചിത്രത്തിന്റെ ലൊക്കേഷനിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളാണ്.

ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിർമാതാവ് തമ്പി ആന്റണി പ്രൊഡ്യൂസ് ചെയ്ത മൺ‌സൂൺ മാം‌ഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയപ്പോൾ അലൻസിയറിൽ നിന്നും ഉണ്ടായ മോശം അനുഭങ്ങൾ ജേക്കബ് ലാസർ എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു അമരിക്കൻ സുഹൃത്തിൽ നിന്നും അയച്ചു കിട്ടിയ കത്തിന്റെ ചുരുക്ക രൂപമാണ് ജേക്കബ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യാവസ്ഥ മാത്രം പുറത്തറിയിക്കാൻ വേണ്ടിയാണ് പോസ്റ്റ് ഇടുന്നതെന്നും അമേരിക്കൻ മലയാളിയുടെ പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടുന്നില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

മകളുടെ പ്രായം പോലുമില്ലാത്ത പെൺകുട്ടിയെ കടന്ന് പിടിക്കുകയും ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എന്ന് ചോദിച്ച അലൻസിയറിന്റെ കറുത്ത മുഖമാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. ഇതേ തുടർന്ന് സെറ്റിൽ അമേരിക്കക്കാരുടെ മുൻപിൽ ടൊവിനോ, വിനയ് ഫോർട്ട്, ഫഹദ് ഫാസിൽ എന്നിവർക്ക് നാണംകെട്ട് നിൽക്കേണ്ട അവസ്ഥ വന്നതിനെ കുറിച്ചും പോസ്റ്റിൽ പരാമർശം ഉണ്ട്. പോസ്റ്റിന്റെ പൂർണരൂപം:





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :