1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Vrishabha news

എമ്പുരാൻ വേണ്ടിയല്ല, മോഹൻലാൽ മുംബൈയിൽ, കാരണം ഇതാണ്

വൃഷഭ മോഹൻലാൽ
മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഒരുങ്ങുകയാണ്. മലയാളത്തിലും തെലുങ്കിലുമായി ഒരുങ്ങുന്ന സിനിമ നന്ദകിഷോറാണ് സംവിധാനം ചെയ്യുന്നത്. നിലവിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. രണ്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ മുംബൈയിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. മൈസൂർ ആണ് സിനിമയുടെ മറ്റൊരു ലൊക്കേഷൻ.
 
റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.സഹ്‍റ എസ് ഖാന്‍ ആണ് നായിക.ദേവിശ്രീ പ്രസാദാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.മോഹൻലാലിന്റെ മകന്റെ കഥാപാത്രമായി തെലുങ്ക് താരം റോഷന്‍ മെക എത്തുന്നു. 
 
കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രമാണിത്.ഒരു ആക്‌ഷൻ എന്റർടെയ്നർ പ്രതീക്ഷിക്കാം.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Sam Bahadur Teaser: ഇതുവരെ കാണാത്ത മേയ്‌ക്കോവറില്‍ വിക്കി കൗശല്‍,സാം ബഹദുര്‍ ടീസര്‍