1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mark Antony movie ott releases this week

വിശാലും ആസിഫും ഒന്നിച്ചെത്തി, പുതിയ ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍

Mark Antony movie Mark Antony collection report Mark Antony movie news Vishal movie
മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഒരേസമയം രണ്ട് ചിത്രങ്ങളാണ് ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത് . വിശാല്‍ നായകനായി എത്തിയ മാര്‍ക്ക് ആന്റണി സെപ്റ്റംബര്‍ 15നാണ് തിയേറ്ററുകളില്‍ എത്തിയത്. ഇതേദിവസം തന്നെയായിരുന്നു ആസിഫ് അലിയുടെ കാസര്‍ഗോള്‍ഡും പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോള്‍ രണ്ടു ചിത്രങ്ങളും ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
 
മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയിലും കാസര്‍ഗോള്‍ഡ് നെറ്റ്ഫ്‌ലിക്‌സിലുമാണ് സ്ട്രീമിംഗ് ആരംഭിച്ചത്. മാര്‍ക്ക് ആന്റണിക്ക് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത് എന്നാല്‍ ആസിഫലി ചിത്രത്തിന് തിയറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആയില്ല.
 
മാര്‍ക്ക് ആന്റണി വിശാലിന്റെ കരിയറിലെ തന്നെ വലിയ വിജയമായി മാറി. നടന്റെ സിനിമ ജീവിതത്തിലെ ആദ്യ 100 കോടി ചിത്രം കൂടിയായി മാറിയ മാര്‍ക്ക് ആന്റണി കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്.
 
ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് മാര്‍ക്ക് ആന്റണി 102.2 കോടി രൂപയാണ് നേടിയത്. ഇന്ത്യയിലെ കളക്ഷന്‍ ആകട്ടെ 71.58 കോടി രൂപ ആണ്.വിദേശത്ത് മാര്‍ക്ക് ആന്റണി 19 കോടി രൂപയാണ് നേടിയത്.
 
 
 
അടുത്ത ലേഖനം
ടൊവിനോ-ലിഡിയ പ്രണയം തുടങ്ങിയത് ഒരു കോപ്പിയടിയില്‍ നിന്ന്; ആ സംഭവം ഇങ്ങനെ