കയ്യിൽ വാളേന്തി മോഹൻലാൽ,'വൃഷഭ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (12:14 IST)
മോഹൻലാലിന്റെ 'വൃഷഭ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ഒപ്പം ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്ര ലുക്കും നടൻ പങ്കുവച്ചിട്ടുണ്ട്.
തെലുഗുവിലും മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. അടുത്തവർഷം പ്രദർശനത്തിന് എത്തിക്കാനുള്ള തരത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. 200 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് വിവരം.

റോഷൻ മേക്ക, ഷനായ കപുർ, സഹ്റ എസ്. ഖാൻ തുടങ്ങിയവരാണ് നന്ദകിഷോർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വൈകാരികതകൊണ്ടും വി.എഫ്.എക്‌സ്.കൊണ്ടും മികച്ച ദൃശ്യാനുഭവമാകും സിനിമ കാഴ്ചക്കാർക്ക് സമ്മാനിക്കുക.ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :