ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ട്, തയ്യാറെടുപ്പ് 'വൃഷഭ'ക്ക് വേണ്ടിയോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജൂലൈ 2023 (15:47 IST)
അസാമാന്യ മെയ്വഴക്കത്തിലൂടെ ആരാധകരെ എന്നും ഞെട്ടിക്കാറുളള താരമാണ് മോഹന്‍ലാല്‍. സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലാല്‍.

ജിമ്മില്‍ ചെയ്യുന്ന കഠിനമായ വര്‍ക്കൗട്ട് മോഹന്‍ലാല്‍ ചെയ്യുന്നത് കാണാം.
'വൃഷഭ'എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍.നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഹ്‌റ എസ് ഖാനാണ് നായിക.

മലൈക്കോട്ട വാലിബന്‍ ഒരുങ്ങുകയാണ്. സിനിമ പൊട്ടി പറക്കുന്ന അടിനിറയുന്ന കട്ട മാസ്സ് സിനിമ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. സംവിധായകന്‍ ലിജോ വര്‍ഷങ്ങളായി ഇതിനെക്കുറിച്ച് പറയാറുണ്ടെന്നും വാലിബനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :