അനുബന്ധ വാര്‍ത്തകള്‍
- 'യോദ്ധാ'യിലെ മോഹന്‍ലാല്‍, 30 വര്‍ഷങ്ങള്‍ മുമ്പ്, അപൂര്‍വ ചിത്രവുമായി നന്ദു
- ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജ്, ബ്രോ ഡാഡി ടീമിന്റെ സ്പെഷ്യല്‍ വീഡിയോ
- 'എലോണ്‍' തിരക്കില്‍ മോഹന്‍ലാല്‍, ചിത്രീകരണം പുരോഗമിക്കുന്നു
- മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍, മഞ്ജുവാര്യരുടെ കൂടെ ഒന്ന്, റിലീസിനൊരുങ്ങി നെടുമുടി വേണുവിന്റെ ചിത്രങ്ങള്‍
- വേണുവിനെ അവസാനമായൊന്നു കാണുവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഓടിയെത്തി, സംസ്കാരം ഇന്ന് ശാന്തികവാടത്തില്‍
മാസ് തന്നെ, മീശ പിരിച്ച് മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്
മോഹന്‍ലാലിന്റെ പുറത്തു വരുന്ന ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കറുപ്പില്‍ കൂളിംഗ് ഗ്ലാസ് വെച്ച് മീശ പിരിക്കുന്ന ലാലിന്റെ പുത്തന്‍ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. അനീഷ് ഉപാസനയാണ് ഫോട്ടോഗ്രാഫര്‍.
മോഹന്‍ലാല്‍ എലോണിന്റെ തിരക്കിലാണ്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ തന്റെ പുതിയ ചിത്രത്തിന്റെ ടീമിനൊപ്പം ചേര്‍ന്നു. ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'-എന്നാണ് ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.