1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nedumudi Venu Childhood

നെടുമുടി വേണുവിനെ പെണ്‍കുട്ടിയെ പോലെ വളര്‍ത്തി, മുടി നീട്ടി വളര്‍ത്തി, പിന്നി റിബണിട്ട് കെട്ടി; കാരണം ഇതാണ്

Nedumudi Venu
മുടി നീട്ടി വളര്‍ത്തി മീശയും താടിയുമില്ലാത്ത നെടുമുടി വേണുവിന്റെ മുഖം മലയാളികള്‍ക്ക് സുപരിചിതമാണ്. മുഖത്ത് സ്‌ത്രൈണതയും അനായാസം കൊണ്ടുവരാന്‍ നെടുമുടി വേണുവിന് സാധിച്ചിരുന്നു. കുട്ടിക്കാലത്ത് വേണുവിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ പെണ്‍കുട്ടിയെ പോലെയാണ് വളര്‍ത്തിയത്. നെടുമുടി വേണുവിന്റെ സുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ ആണ് ഇക്കാര്യം പങ്കുവച്ചത്. 
 
ആണ്‍മക്കള്‍ മാത്രമുള്ള കുടുംബത്തില്‍ ഏറ്റവും ഇളയവനായാണ് നെടുമുടി വേണു ജനിച്ചത്. ഇളയ കുഞ്ഞ് പെണ്‍കുട്ടി ആയിരിക്കണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇളയവനായി ജനിച്ചത് നെടുമുടി വേണുവാണ്. ആദ്യത്തെ ഏതാനും വര്‍ഷം പെണ്‍കുട്ടികളെ പോലെയാണ് വേണുവിനെ വളര്‍ത്തി. പെണ്‍കുട്ടികളെ പോലെ മുടി നീട്ടിവളര്‍ത്തി പിന്നി റിബണിട്ട് കെട്ടുമായിരുന്നു. പെണ്‍കുട്ടികളുടെ വേഷം ധരിച്ചാണ് കുട്ടിക്കാലത്ത് അദ്ദേഹം നടന്നിരുന്നതെന്നും ജോണ്‍ പോള്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
മരണത്തെ നെടുമുടി മുന്നില്‍ കണ്ടിരുന്നു, സുഹൃത്തുക്കളോട് പോലും രോഗവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മടിച്ചു; ജോണ്‍ പോള്‍ പറയുന്നു