1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal new movie

മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത് പുതിയ സിനിമയ്ക്കായി, നാലു ഭാഷകളിലായി ഒരുങ്ങുന്ന വമ്പന്‍ ചിത്രം, നടന്റെ വര്‍ക്കൗട്ട് വീഡിയോ

മോഹന്‍ലാല്‍
വലിയ തിരക്കുകള്‍ ഉണ്ടെങ്കിലും വ്യായാമത്തിന് പ്രത്യേകം സമയം കണ്ടെത്താറുണ്ട് മോഹന്‍ലാല്‍. സിനിമ ചിത്രീകരണങ്ങള്‍ക്കിടയിലും വര്‍ക്കൗട്ട് ചെയ്യും അദ്ദേഹം.ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക എന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.ദുബൈയിലെ ജിമ്മില്‍ നിന്നുള്ള നടന്റെ പുതിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 
 
മോഹന്‍ലാലിനെ കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി ട്രെയിനറെയും വീഡിയോയില്‍ കാണാം.മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
നടന്റെ പുതിയ ചിത്രമായ ഋഷഭ ദുബൈയില്‍ ഒരുങ്ങുകയാണ്.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന വമ്പന്‍ ചിത്രമാണിത്.ആശീര്‍വാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബൈയില്‍ ആരംഭിച്ചിട്ടുണ്ട്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മഴയില്‍ നനഞ്ഞൊരു തിരുവാതിരക്കളി ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഓണക്കാലം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുകള്‍