കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:03 IST)
മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. മലയാള സിനിമയുടെ താര രാജാക്കന്മാരെ എപ്പോഴൊക്കെ ഒന്നിച്ച് കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ ആരാധകര്‍ക്ക് ആഘോഷമാണ്.
പ്രിയപ്പെട്ട ഇച്ചാക്ക തന്റെ പുതിയ വീട്ടിലെത്തിയ സന്തോഷത്തിലാണ് മോഹന്‍ലാല്‍.ലാലിന്റെ പുതിയവീട്ടില്‍ പോയ സന്തോഷം മമ്മൂട്ടിയും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും പഴയതും പുതിയതുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹരികൃഷ്ണന്‍മാര്‍ തിരിച്ചെത്തുന്നു,23 വര്‍ഷങ്ങള്‍ക്കു ശേഷം.ഹരികൃഷ്ണന്‍സ് 2 വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
സംവിധായകന്‍ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.