അനുബന്ധ വാര്‍ത്തകള്‍
- പ്രിയദര്‍ശനുമായുള്ള ബോക്സിംഗ് ചിത്രം ഉപേക്ഷിച്ച് മോഹന്‍ലാല്‍ ?
- യുവ സംവിധായകര്‍ക്കൊപ്പം 2 പുതിയ ചിത്രങ്ങളുമായി മോഹന്‍ലാല്‍, ബറോസ് തിരക്കില്‍ നടന്
- ലാലേട്ടൻ ട്രാക്ക് മാറ്റുന്നു? വരാനിരിക്കുന്ന ചിത്രങ്ങൾ ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പം
- മോഹന്‍ലാല്‍-പ്രിയദര്ശന് ബോക്സിങ് ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്
- ബ്രോ ഡാഡിക്ക് പിന്നാലെ മോഹന്‍ലാലിന്റെ 12ത്ത് മാനും ഹോട്ട് സ്റ്റാറില്‍ ?
മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രം ! സത്യാവസ്ഥ എന്താണ്?
മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാന രഹിതമെന്നാണ് ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല. ഈയടുത്ത് ഇരുവരും തമ്മില്‍ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. കുറേ നാളുകള്‍ക്ക് മുന്‍പ് മോഹന്‍ലാലും ആഷിഖ് അബുവും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. നിലവില്‍ ആഷിഖ് അബു കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിനുശേഷം ഏപ്രിലില്‍ നീലവെളിച്ചം എന്ന സിനിമയുടെ പണികളിലേക്ക് കടക്കുമെന്നും ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.