കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:03 IST)
മോഹന്‍ലാലിന്റെ പുതിയ സിനിമകളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച.ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള തന്റെ പുതിയ സിനിമ നടന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
സംവിധായകരായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനും മധു സി നാരായണനുമൊപ്പം കൈകോര്‍ക്കാന്‍ മോഹന്‍ലാല്‍. അണിയറയില്‍ രണ്ട് സിനിമകള്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' ചിത്രീകരണ തിരക്കിലാണ് നടന്‍. മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്ത മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.