1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal about a real experience in shooting set

'ഷൂട്ടിംഗ് സെറ്റിൽ‌വെച്ച് മരിച്ച നടന്റെ ആത്‌മാവ് തന്നെ തേടിയെത്തി': ഒടിയന്റെ പരസ്യത്തിന് വേണ്ടിയല്ല ഈ തുറന്നുപറച്ചിലെന്ന് മോഹൻലാൽ

'ഷൂട്ടിംഗ് സെറ്റിൽ‌വെച്ച് മരിച്ച നടന്റെ ആത്‌മാവ് തന്നെ തേടിയെത്തി': ഒടിയന്റെ പരസ്യത്തിന് വേണ്ടിയല്ല ഈ തുറന്നുപറച്ചിലെന്ന് മോഹൻലാൽ

മോഹൻലാൽ
ഷൂട്ടിംഗ് സെറ്റിൽ വെച്ച് മരിച്ച നടന്റെ ആത്‌മാവ് തന്നെ അന്വേഷിച്ച് തന്റെ അടുപ്പക്കാരുടെ സ്വപ്‌നത്തിൽ എത്തിയതായി തുറന്നുപറഞ്ഞ് മോഹൻലാൽ. ഞാനുമായി വളരെ നല്ല അടുപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഷൂട്ടിംഗ് സെറ്റിൽ നിന്ന് മരിച്ചത്. അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നില്ല എന്നും മോഹൻലാൽ പറയുന്നു.
 
'ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞപ്പോൾ അദ്ദേഹം തന്റെ പരിചയക്കാരുടെ സ്വപ്‌നത്തിലെത്തി. മോഹൻലാൽ എവിടെ പോയി എന്നാണ് അയാൾ സ്വപ്‌നത്തിൽ ചോദിക്കുന്നത്. പരസ്പരം ബന്ധമില്ലാത്ത രണ്ടുപേര്‍ എന്നോടിത് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അന്വേഷിച്ച്‌ വന്നതാണെന്ന തോന്നല്‍ എന്റെ മനസ്സിലുണ്ടായി. 
 
അന്ന് ഞാന്‍ മനസ്സുരുകി അദ്ദേഹത്തോട് ചോദിച്ചു, എന്തിനാണ് അവരെ തേടി പോകുന്നത്? എന്നെക്കാണാന്‍ എന്റെ സ്വപ്‌നത്തില്‍ വന്നാൽ മതിയല്ലോ എന്ന്. പിന്നീ തന്റെ അടുപ്പക്കാരുടെ സ്വപ്‌നത്തിൽ അദ്ദേഹം എത്തിയില്ല എന്നും മോഹൻലാൽ പറഞ്ഞു.
 
അതേസമയം, ഇത് ഒടിയന്റെ പരസ്യത്തിന് വേണ്ടി ഉണ്ടാക്കിയ കഥയാണെന്ന് നിങ്ങൾക്ക് തോന്നുമെന്നും എന്നാൽ, ഈ അനുഭവം എത്രയോ വര്‍ഷം മുമ്പ് പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
About Writer
Rijisha M.
അടുത്ത ലേഖനം
‘മഞ്ജു കാരണം ബലിയാടായ പാർവതി, മഞ്ജുവിനേക്കാൾ ഉയരങ്ങളിലെത്തേണ്ടിയിരുന്ന നടി’