Rijisha M.|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (11:53 IST)
പ്രേക്ഷകരെ പൂർണ്ണമായും തൃപ്‌തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നതുകൊണ്ടുതന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ശ്രീകുമാർ മേനോന്റെ 'ഒടിയൻ'. വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
'തനിക്ക് നേരെ എന്തു കൊണ്ടാണ് വിമര്‍ശനങ്ങളുയരുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മുപ്പതുകാരനായ മോഹന്‍ലാലിനെ കാണിക്കാമെന്നാണ് താന്‍ പറഞ്ഞതെന്നുംഅത് ചെയ്തിട്ടും എന്തിനാണ് ആളുകള്‍ കൂവുന്നതെന്ന് തനിക്കറിയില്ലെന്നും' പ്രസ് ക്ലബ്ബ് മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'സിനിമ എല്ലാ ജനങ്ങളിൽ എത്തിക്കാനാണ് താൻ ശ്രമിച്ചത്. അത് ഫലം കാണുകയും ചെയ്തിരുന്നു. സിനിമയെ ഒരു പ്രൊഡക്ടായി കണ്ടാണ് താൻ ആളുകളിൽ എത്തിക്കാൻ ശ്രമിച്ചത്. അതിനുവേണ്ടിയുള്ള ഒരു മാർഗമായിരുന്നു ആ ഹൈപ്പൊക്കെയെന്ന് സംവിധായകൻ പറയുന്നു.
ഫസ്റ്റ് ഷോ കഴിഞ്ഞതു മുതൽ ചിത്രത്തിന് നേരെ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പാരമായിരുന്നു. വൻ ഹൈപ്പിൽ വന്ന ഒരു പടത്തിൽ നിന്നും ഇതല്ല പ്രതീക്ഷിതെന്ന് കണ്ടവർ പറയുന്നു. ചിത്രത്തിന് ആവശ്യത്തിലധികം ഹൈപ്പ് കൊടുത്തതാണ് സിനിമയെ നെഗറ്റീവായി ബാധിച്ചതെന്നാണ് പൊതുവെ ഉയരുന്ന ഭാഷ്യം.
എന്റെ കണ്ണിലെ മാസ് ചിത്രം ഒടിയനാണ്. പലരും പുലി മുരുകൻ പോലെ അത്ര മാസല്ലെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി. പക്ഷേ, ഇത് എന്റെ കാഴ്ചപ്പാടിൽ മാസ് തന്നെയാണെന്ന് സംവിധായകൻ പറയുന്നു. എന്നാൽ, റിലീസിന് മുന്നേ ചിത്രം മാസും ക്ലാസും നിറഞ്ഞൊരു ചിത്രമാണെന്നായിരുന്നു
ശ്രീകുമാർ മേനോൻ അവകാശപ്പെട്ടത്.