ശരീരഭാഗത്തെ കുറിച്ച് മോശം കമന്റ്; വായടപ്പിക്കുന്ന മറുപടി കൊടുത്ത് മിഷേല്‍

വളരെ ഹോട്ടായുള്ള ചിത്രങ്ങള്‍ മിഷേല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്

രേണുക വേണു| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (11:13 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള അഭിനേത്രിയും മോഡലുമാണ് മിഷേല്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെയാണ് മിഷേല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് മലയാളം ഷോയിലൂടെയും മിഷേല്‍ ഒരുപാട് ആരാധകരെ ഉണ്ടാക്കി.
വളരെ ഹോട്ടായുള്ള ചിത്രങ്ങള്‍ മിഷേല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അങ്ങനെയൊരു ചിത്രത്തിനു താഴെ മോശം കമന്റ് ചെയ്തയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം.

താരത്തിന്റെ ശരീരഭാഗം ഉദ്ദേശിച്ചാണ് ഒരു ഞരമ്പന്‍ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇട്ടത്. 'ബമ്പര്‍ കൊള്ളാം' എന്നായിരുന്നു അയാളുടെ കമന്റ്. ഉടനെ തന്നെ മറുപടിയുമായി താരമെത്തി. 'എന്താ നിങ്ങളുടെ വീട്ടുകാരുടെ കൊള്ളില്ലേ' എന്നാണ് മിഷേല്‍ തിരിച്ചു ചോദിച്ചത്. നിരവധി പേര്‍ മിഷേലിന്റെ മറുപടിയെ പിന്തുണച്ച് രംഗത്തെത്തി. ഇത്തരം ഞരമ്പന്‍മാര്‍ക്ക് സ്‌പോട്ടില്‍ തന്നെ മറുപടി കൊടുക്കുകയാണ് വേണ്ടതെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :