ശരീരം ക്ഷീണിച്ചു, സുമ ആശുപത്രി കിടക്കയില്‍; താരത്തിനു എന്താണ് അസുഖമെന്ന് ആരാധകര്‍

ആരോഗ്യനില തൃപ്തികരമല്ലെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നുമാണ് സുമ ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (09:53 IST)

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടി സുമ ജയറാം. ക്യാരക്ടര്‍ റോളുകളിലൂടെ സുമ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകരെ വേദനിപ്പിക്കുന്നത്.


ആരോഗ്യനില തൃപ്തികരമല്ലെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നുമാണ് സുമ ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവും സുമ പങ്കുവെച്ചിട്ടുണ്ട്. വളരെ ക്ഷീണിതയായാണ് സുമയെ ഈ ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ എന്താണ് അസുഖമെന്ന് സുമ വെളിപ്പെടുത്തിയിട്ടില്ല. താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :